Second edit

മല്‍സ്യ സമൃദ്ധി

കശേരുകികളില്‍ ഏറ്റവും കൂടുതലുള്ളതും വൈവിധ്യമുള്ളതുമായ ജീവികളില്‍ മല്‍സ്യം തന്നെയാണ് മുന്നില്‍. ഏതാണ്ട് 30,000 ഇനങ്ങളുണ്ട് മല്‍സ്യഗണത്തില്‍. അവയില്‍ ചിലത് കൊടുംതണുപ്പിലും ജീവിക്കുന്നു. ഉദാഹരണത്തിന്, ധ്രുവപ്രദേശങ്ങളില്‍ കാണുന്ന ഒരുതരം സ്രാവിന്റെ രക്തത്തില്‍ അതു കട്ടിയാവാതിരിക്കാനുള്ള രാസവസ്തുവുണ്ട്. മറുഭാഗത്ത് കാലഫോര്‍ണിയയിലെ ഡെത്ത്‌വാലിയില്‍ 34 സെല്‍ഷ്യസുള്ള വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന മല്‍സ്യങ്ങളുണ്ട്. നടക്കുന്ന കാറ്റ്ഫിഷ് എന്നറിയപ്പെടുന്ന മല്‍സ്യം മുന്‍ഭാഗത്തെ ചിറകുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ മെച്ചപ്പെട്ട ജലാശയത്തിലേക്ക് സഞ്ചരിക്കുന്നത്. ഒരുതരം തൂണ മല്‍സ്യം കൂടുതല്‍ വേഗത്തില്‍ നീന്തുന്നതിന് നെഞ്ചിലുള്ള ചിറകുകള്‍ പിന്നോട്ട് ഒതുക്കിവയ്ക്കുന്നു. നല്ല വിഷമുള്ള മുള്ളുകളുള്ളതുകൊണ്ടാണ് ചില മല്‍സ്യങ്ങള്‍ ഇരകളാക്കപ്പെടാത്തത്.
കടലിന്റെ ആഴത്തിലെത്തുമ്പോള്‍ ഒട്ടും സൂര്യപ്രകാശം കാണില്ല. അവിടെ ജീവിക്കുന്ന മീനുകള്‍ ഇരുട്ടില്‍ തിളങ്ങും. വഴി കണ്ടുപിടിക്കാനും ഇരകളെ ആകര്‍ഷിക്കാനുമാണിത്. പവിഴപ്പുറ്റുകളാവട്ടെ, അനേകതരം മല്‍സ്യങ്ങളുടെ ആവാസസ്ഥലമാണ്. അതിമനോഹരമായ നിറത്തിലും രൂപത്തിലുമുള്ള മല്‍സ്യങ്ങളാണ് പുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്നത്. വൈവിധ്യമാര്‍ന്ന ഈ സമ്പത്താണ് ഇപ്പോള്‍ നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്നത്. ആഗോളതാപനം, ജലമലിനീകരണം, നിയന്ത്രണമില്ലാത്ത മല്‍സ്യബന്ധനം എന്നിവ മൂലം പലതരം മല്‍സ്യങ്ങളും അപ്രത്യക്ഷമാവുന്നു. 2050 ആവുമ്പോള്‍ മല്‍സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കാവും കടലിലുണ്ടാവുക എന്നു വിദഗ്ധര്‍ പറയുന്നു.
Next Story

RELATED STORIES

Share it