kannur local

മല്‍സ്യ സമൃദ്ധി പദ്ധതി വിളവെടുപ്പ്

ചെറുപുഴ: പെരിങ്ങോം പഞ്ചായത്തിന്റെ മല്‍സ്യ സമൃദ്ധി പദ്ധതിയുടെ വിളവെടുപ്പും വിപണനവും നാടിന്റെ ഉല്‍സവമായി. വയക്കര വയലില്‍ നടന്ന വിളവെടുപ്പിനും വിപണനത്തിനും നാട്ടുകാരുടെ വന്‍ പങ്കാളിത്തമാണുണ്ടായത്. വയക്കര വയലിലെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് മല്‍സ്യ സമൃദ്ധി പദ്ധതി നടപ്പാക്കിയത്. കട്‌ല, രോഹു, മൃഗാള്‍ എന്നീ മല്‍സ്യങ്ങളാണ് നിക്ഷേപിച്ചിരുന്നത്.
പദ്ധതിയിലൂടെ ഈ വര്‍ഷം മൂന്ന് ടണ്ണോളം മല്‍സ്യോല്‍പാദനമാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഒരാഴ്ച നീളുന്ന വിളവെടുപ്പിലൂടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് സംഘാടകര്‍ പറഞ്ഞു. വലിയപട്ടം ടൈല്‍ കമ്പനിക്കുവേണ്ടി കളിമണ്ണ് എടുത്ത സ്ഥലം പഞ്ചായത്ത് ഏറ്റെടുത്താണ് കൃഷി ആരംഭിച്ചത്. സപ്തംബര്‍ മാസത്തിലാണ് മല്‍സ്യകുഞ്ഞുങ്ങളെ ഇതില്‍ നിക്ഷേപിച്ചത്. അഞ്ച് കിലോ മുതല്‍ 25 കിലോ വരെ മല്‍സ്യങ്ങള്‍ ഇത്തവണ ലഭിച്ചു. വിളവെടുപ്പിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്കായി ജലസംഭരണിയിലൂടെ തോണി യാത്രയും സംഘടിപ്പിച്ചു. പെരിങ്ങോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി തമ്പാന്‍, കെ കമലാക്ഷന്‍, കോ-ഓര്‍ഡിനേറ്റര്‍ സനല്‍ ഗോപാലന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it