Idukki local

മല്‍സ്യ വില്‍പ്പനശാലകളില്‍ ഫിഷറീസ് വകുപ്പ് പരിശോധന



തൊടുപുഴ: മല്‍സ്യവില്‍പ്പന ശാലകളില്‍ വില്പനയ്‌ക്കെത്തുന്ന വിവിധ യിനം  മത്സ്യങ്ങളില്‍  ആരോഗ്യത്തിന്  ഹാനികരമാവുന്ന  കീടനാശിനികള്‍  കലര്‍ത്തി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുമളിയിലും പരിസര പ്രദേശങ്ങളിലുമുളള മത്സ്യ വില്‍പ്പന ശാലകളില്‍ പരിശോധന നടത്തി. ചില്ലറ  മത്സ്യ വില്‍പ്പന  ശാലകളില്‍  പാലിക്കേ ശുചിത്വവും,  ഐസ്  ഉപയോഗിച്ച് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കി.ഐസുംമീനും1:1എന്ന അനുപാതത്തില്‍ ഇടകലര്‍ത്തി  ഇന്‍സുലേറ്റഡ് ബോക്‌സുകളില്‍ ആയിരിക്കണം കടകളില്‍  സൂക്ഷിക്കേണ്ടത്.    ഐസ് കൂടാതെ യാതൊരുവിധ കെമിക്കലുകളോ, കീടനാശിനികളോ കലര്‍ത്തി മത്സ്യം സൂക്ഷിക്കാന്‍ പാടില്ലയെന്ന് കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്നും ജില്ലയുടെ പല ഭാഗങ്ങളിലും ഫിഷറീസ്  വകുപ്പിന്റെ പരിശോധനകള്‍  വ്യാപകമാക്കുമെന്ന്  ഫിഷറീസ്  അസിസ്റ്റന്റ് ഡയറക്ടര്‍ പി ശ്രീകുമാര്‍ അറിയിച്ചു. ഫിഷറീസ് സബ്ഇന്‍സ്‌പെക്ടര്‍മരായ പി കണ്ണന്‍, വിനു ജേക്കബ് ഓഫിസ് സ്റ്റാഫ് ആര്‍ സ്വാതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് മത്സ്യ ഉപഭോക്താക്കള്‍ ഈ വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ വയ്ക്കുകയും ശുചിത്വം ഇല്ലാത്തതോ, വേണ്ടത്ര അളവില്‍ ഐസ് ഉപയോഗിക്കാത്തതോ, മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതുമായ കടകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വിവരങ്ങള്‍ കുമളിയിലുളള ഫിഷറീസ് ഓഫീസില്‍ 04869 222 326 നമ്പരില്‍ അറിയിക്കണം.
Next Story

RELATED STORIES

Share it