Kollam Local

മല്‍സ്യോല്‍സവത്തിന് കൊടിയിറങ്ങി



കൊല്ലം:  കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊല്ലത്ത് നടന്ന മല്‍സ്യോല്‍സവത്തിന് കൊടിയിറങ്ങി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മല്‍സ്യ വകുപ്പും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിച്ച മേളയിലേക്ക് പതിനാറായിരത്തിലേറെപ്പേരാണ് എത്തിയത്. മല്‍സ്യത്തൊഴിലാളി വനിതാ പ്രവര്‍ത്തക ഗ്രൂപ്പുകളുടെ രണ്ടായിരത്തി അഞ്ഞൂറിലധികം അംഗങ്ങളും പങ്കെടുത്തു. മല്‍സ്യ കര്‍ഷക സംഗമത്തില്‍ 1657 കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യത്തൊഴിലാളി വനിതകള്‍ക്കും മല്‍സ്യ കര്‍ഷകര്‍ക്കുമായി 1.69 കോടി രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന മല്‍സ്യ അദാലത്തില്‍ പരാതി പരിഹാരത്തിന് നടപടികളും സ്വീകരിച്ചു. പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധയാകാര്‍ഷിച്ച അകേ്വറിയം വിഭാഗത്തില്‍ 75 ഇനത്തിലധികം വര്‍ണ മല്‍സ്യങ്ങളെയാണ് പ്രദര്‍ശിപ്പിച്ചത്. മല്‍സ്യഫെഡ്, സാഫ്, കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ്, മില്‍മ, തീരദേശ വികസന കോര്‍പ്പറേഷന്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലായി ഏഴു ലക്ഷത്തിലധികം രൂപയുടെ വിപണനമാണ് നടന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ശ്രദ്ധേയമായി.ഇന്നലെ നടന്ന മല്‍സ്യത്തൊഴിലാളി കൂട്ടായ്മയും ഏകദിന സെമിനാറും മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എച്ച് ബേയ്‌സില്‍ ലാല്‍, മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ കെ എ സൈറാ ബാനു, മല്‍സ്യഫെഡ് എം ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ഫിര്‍മ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സഹദേവന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കെ എന്‍ സജീവ്, സി എം എഫ് ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി രാമചന്ദ്രന്‍, സി ഐ എഫ് ടി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ അശോക് കുമാര്‍, എന്‍ ടോമി, ജി ശാന്തകുമാര്‍ സംസാരിച്ചു.സമാപന സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ കെ എം ലതി, ജോയിന്റ് ഡയറക്ടര്‍ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it