Kollam Local

മല്‍സ്യോല്‍സവം നാളെ മുതല്‍ പീരങ്കി മൈതാനായില്‍



കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മല്‍സ്യോല്‍സവവും മല്‍സ്യ അദാലത്തും നാളെ മുതല്‍ 29 വരെ കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കുമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയുള്ള പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും മല്‍സ്യമേഖലയിലെ സ്ഥാപനങ്ങളും ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രദര്‍ശനമാണ് മല്‍സ്യോല്‍സവത്തിെന്റ പ്രധാന  ആകര്‍ഷണം. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയില്‍ മല്‍സ്യവിഭവങ്ങളുടെ വിപുല ശേഖരമുള്‍പ്പെടുന്ന ഫുഡ് കോര്‍ട്ട്, തീരമൈത്രി, മല്‍സ്യകര്‍ഷക, മല്‍സ്യത്തൊഴിലാളി സംഗമങ്ങള്‍, മല്‍സ്യകൃഷി സെമിനാര്‍, മല്‍സ്യത്തൊഴിലാളി സെമിനാര്‍ തുടങ്ങിയവയും ഒരുക്കും. മല്‍സ്യമേഖലയുമായി ബന്ധപ്പെട്ട സിനിമകളുടെയും വീഡിയോകളുടെയും പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും മല്‍സ്യത്തൊഴിലാളികളുടെ  നാട്ടറിവുകളുടെയും കടലറിവുകളുടെയും പങ്കുവയ്ക്കലും മല്‍സ്യോല്‍സവത്തിന്റെ ഭാഗമായുണ്ടാകും. മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ സ്വീകരിച്ച്  തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ്  മല്‍സ്യ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്്. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിക്കൊപ്പം എം നൗഷാദ് എംഎല്‍എ, ഫിഷറീസ് അഡീഷനല്‍ ഡയറ്കടര്‍ കെ എം ലതി, ജോയിന്റ് ഡയറക്ടര്‍ ആര്‍ സന്ധ്യ, പിആര്‍ഡി റീജ്യനല്‍ ഡെപ്യൂട്ടി ഡയറ്കടര്‍ എന്‍ സുനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it