kasaragod local

മല്‍സ്യവില്‍പന റോഡരികില്‍: യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച മല്‍സ്യ മാര്‍ക്കറ്റില്‍ മല്‍സ്യം വില്‍ക്കാന്‍ സൗകര്യമില്ലെന്ന പരാതി നിലനില്‍ക്കെ മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ ചിലര്‍ മല്‍സ്യം വില്‍ക്കുന്നത് വാഹന-കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. റോഡരികില്‍ തന്നെയാണ് ചിലരുടെ വില്‍പന. ഇത് കാരണം വ്യാപാര സ്ഥാപനങ്ങളിലേക്കും മാര്‍ക്കറ്റിലേക്കും വരുന്നവര്‍ക്ക് കടുത്ത ദുരിതമുണ്ടാക്കുന്നു.
മീന്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നതിനാല്‍ അത് ചവിട്ടി വേണം നടന്നു പോകാന്‍. മീന്‍ വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു. മല്‍സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്കും റോഡരികിലെ മല്‍സ്യവില്‍പന തടസമാവുന്നു. ഇത് പലപ്പോഴും വാക്കേറ്റത്തില്‍ ചെന്നത്തുന്നു.
Next Story

RELATED STORIES

Share it