Flash News

മല്‍സ്യമേഖലയില്‍ ജിഐഎസ് സാങ്കേതികവിദ്യ അനിവാര്യമെന്ന് കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്



കൊച്ചി: മല്‍സ്യമേഖലയില്‍ ജി ഐഎസ് സാങ്കേതികവിദ്യ അനിവാര്യമാണെന്നും ഇത് പ്ര യോജനപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത്.സിഎംഎഫ്ആര്‍ഐയില്‍ നടന്ന മല്‍സ്യത്തൊഴിലാളി മല്‍സ്യകര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീന്‍പിടുത്ത ചിലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കും. മല്‍സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനും മ ല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറാനും ജിഐഎസ് സാങ്കേതികവിദ്യ കൊണ്ട് സാധിക്കും. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, ഡോ ജി മഹേശ്വരുഡു  സംസാരിച്ചു. വിവിധയിനം വറ്റ മല്‍സ്യങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി സിഎംഎഫ്ആര്‍ഐയിലെ ഉപരിതലമല്‍സ്യ ഗവേഷണ വിഭാഗം പുറത്തിറക്കിയ കൈപ്പുസ്തകം കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it