Kollam Local

മല്‍സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ചവറ: മല്‍സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ആറിന് നീണ്ടകരയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനായി പോയ നീണ്ടകര പുത്തന്‍തുറ സന്നിധാനത്തില്‍ സുബ്രഹ്മണ്യന്റെ വൈഷ്ണവി എന്ന വള്ളമാണ് മറിഞ്ഞത്.
ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളംമറിഞ്ഞത്. ബംഗാള്‍ സ്വദേശിയായ സജു , നീണ്ടകര പുത്തന്‍തുറ സ്വദേശി ഫെബിന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തില്‍ 10 തൊഴിലാളികള്‍ ഉണ്ടായിരുന്നു.
കടലില്‍ അകപ്പെട്ട തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളും വലയില്‍ കുരുങ്ങികിടന്ന സജുവിനെ വിവരം അറിഞ്ഞെത്തിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലിസ് എന്നിവര്‍ ചേര്‍ന്നുമാണ് രക്ഷപ്പെടുത്തിയത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വള്ളം ഉടമ പറഞ്ഞു.
Next Story

RELATED STORIES

Share it