ernakulam local

മല്‍സ്യബന്ധന ബോട്ട് കല്‍കെട്ടിലിടിച്ചു; ബോട്ട് കസ്റ്റഡിയിലെടുത്തു



മട്ടാഞ്ചേരി: അമിതവേഗതയില്‍ അശ്രദ്ധയോടെ സഞ്ചരിക്കുകയായിരുന്ന മല്‍സ്യബന്ധന ബോട്ട് കല്‍കെട്ടിലിടിച്ചു. സമീപത്ത് മറ്റ് ജലയാനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ നാലോടെ ബ്രൈറ്റ് എന്ന മല്‍സ്യബന്ധന ബോട്ടാണ് അപകടകരമായ രീതിയില്‍ സഞ്ചരിച്ചത്. ആസ്പിന്‍ വാളിന്റെയും ബ്രണ്ടന്‍ ബോട്ട് യാര്‍ഡിന്റെയും സമീപത്തെ കല്‍ക്കെട്ടിലാണ് ബോട്ട് ഇടിച്ച് കയറിയത്. ഇതിന് സമീപത്ത് തന്നെയാണ് വൈപ്പിന്‍ ജങ്കാര്‍ ജെട്ടിയും ഫെറിയും സ്ഥിതി ചെയ്യുന്നത്. ബോട്ട് അമിത വേഗതയില്‍ വരുന്ന സമയത്ത് ജങ്കാറും യാത്രാ ബോട്ടും അക്കരയിലായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് അമിത വേഗതയില്‍ വന്ന മല്‍സ്യബന്ധന യാനം ഫോര്‍ട്ട്‌കൊച്ചിവൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംബി ഭരത് എന്ന യാത്രാ ബോട്ടിന് ഇടിച്ച് ബോട്ട് തകരുകയും പതിനൊന്ന് പേര്‍ മരണപ്പെടുകയും ചെയ്തത്.  കോസ്റ്റല്‍ പോലിസ് കസ്റ്റഡിയിലെടുത്ത ബോട്ടും ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് എഡിസനേയും എസ്‌ഐ മോഹനന്റെ റിപോര്‍ട്ട് സഹിതം ഹാര്‍ബര്‍ പോലിസിന് കൈമാറി. സംഭവത്തില്‍ ഹാര്‍ബര്‍, പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it