Kollam Local

മല്‍സ്യബന്ധന ബോട്ടില്‍ അന്തര്‍വാഹിനി കപ്പലിടിച്ചു

കൊല്ലം: മത്സ്യബന്ധത്തിനിടെ ബോട്ടില്‍ അന്തര്‍വാഹിനി കപ്പലിന്റെ ഭാഗം കുരുങ്ങിയതിനെതുടര്‍ന്ന് റോപ്പ് പൊട്ടി തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്ന ബോട്ടില്‍ അന്തര്‍വാഹിനി കപ്പല്‍ കുരുങ്ങിയതിനെതുടര്‍ന്ന് നാലിരട്ടി വേഗത്തില്‍ പിന്നോട്ട് പോവുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. കുറേ ദൂരം പോയപ്പോള്‍ റോപ്പ് പൊട്ടുകയും വലയും മറ്റും തകരുകയും ചെയ്തു.

പത്ത് തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന്റെ നഷ്ടപ്പെട്ട നിയന്ത്രണം തിരികെ ലഭിച്ചപ്പോള്‍ ബോട്ട് ശക്തികുളങ്ങരയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.
നാല് ദിവസം മുമ്പ് ശക്തികുളങ്ങരയില്‍ നിന്നും പുറപ്പെട്ട രമ്യ എന്ന ബോട്ടിലാണ് കഴിഞ്ഞദിവസം ഉച്ചയോടെ ആലപ്പുഴ ഭാഗത്തുനിന്നും എഴുപത് മാറ് അകലെ അന്തര്‍വാഹിനി കപ്പല്‍ ഇടിച്ചതായി പറയുന്നത്. തിരുമുല്ലാവാരം ആനേപ്പില്‍ വീട്ടില്‍ എ ഡി രമേശ്കുമാറിന്റെ ബോട്ടാണ് ഭാഗികമായി തകര്‍ന്നത്. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it