thiruvananthapuram local

മല്‍സ്യബന്ധനത്തിന് പോവാനാവാതെ തൊഴിലാളികള്‍

പൂവാര്‍: പൂവാറിലും അടിമലത്തുറയിലും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പോവാനായില്ല. ഓഖി ദുരന്തത്തിന് പിന്നാലെ ആവര്‍ത്തിച്ചുള്ള കടല്‍ക്ഷോഭവും ജാഗ്രതാ മുന്നറിയിപ്പും മല്‍സ്യത്തൊഴിലാളികളെ വീണ്ടും വറുതിയിലാക്കുകയാണ്.
ജാഗ്രതാ മുന്നറിയിപ്പ് രണ്ടു ദിവസം മുന്നേ ലഭിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മുതലാണ് കടല്‍ ക്ഷോഭിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് ആരും മീന്‍ പിടിക്കാന്‍ പോയിട്ടില്ല. തിരയടിയില്‍ കരഭാഗം മണല്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ബോട്ടുകളും മല്‍സ്യബന്ധന ഉപകരണങ്ങളും മാറ്റിയിരിക്കുകയാണ്. കടല്‍ത്തീരത്തു ചിലയിടങ്ങളില്‍ കടല്‍വെള്ളം കയറിയെങ്കിലും ഇത് തീരദേശത്തെ വീടുകളെ ബാധിച്ചിട്ടില്ല.
പൊഴിക്കര പൊഴിയിലൂടെ ആറിലേക്കു കടല്‍വെള്ളം കയറിയത് കൃഷിയെ ബാധിച്ചിട്ടുണ്ട്.  പൊഴിയൂര്‍ മുതല്‍ വിഴിഞ്ഞം വരെയുള്ള പ്രദേശങ്ങളില്‍ രാത്രി വൈകിയും ശക്തമായ തിരയടി തുടരുകയാണ്.
Next Story

RELATED STORIES

Share it