മല്‍സ്യത്തൊഴിലാളി മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കും

തിരുവനന്തപുരം: മല്‍സ്യം കരയ്ക്കടുപ്പിക്കുന്നതിനും ലേലം ചെയ്യുന്നതിനും സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മല്‍സ്യമേഖലയിലെ പ്രാദേശിക തര്‍ക്കങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിവിധ ട്രേഡ് യൂനിയനുകളുടെയും ബോട്ട് ഉടമാ സംഘടനകളുടെയും യോഗത്തിലാണു തീരുമാനം. പൊതുതാല്‍പര്യം സംരക്ഷിക്കാനായാണു നിയമങ്ങള്‍ ഉണ്ടാക്കുന്നത്. നിയമലംഘനങ്ങള്‍ നിയമനടപടികളിലേക്കു നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ചെറുമീനുകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴത്തെ വര്‍ധിച്ച മല്‍സ്യോല്‍പാദനത്തിനുള്ള ഒരു കാരണമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it