Kollam Local

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; തീരവാസികള്‍ ജാഗ്രത പാലിക്കണം

കൊല്ലം: അടുത്ത 24 മണിക്കൂറിനകം ലക്ഷദ്വീപില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴയൊടൊപ്പമുള്ള കാറ്റിന്റെ വേഗംകേരളത്തീരത്ത് 55 കിലോമീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
കടലില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ  കേന്ദ്രത്തിന്റേയും ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്നിവയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it