kozhikode local

മല്‍സ്യത്തൊഴിലാളികളെ കാണാതായ സംഭവം; സമരം നടത്തുമെന്ന്

കഴിഞ്ഞമാസം ബേപ്പൂരില്‍ നിന്നും മല്‍സ്യബന്ധത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു തൊഴിലാളികളെ കാണാതായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 7ന് സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം 11 ന് ആറു പേര്‍ മല്‍സ്യം പിടിക്കുന്നതിനിടയില്‍ കപ്പലിട്ച്ച് തകര്‍ന്ന ബോട്ടിലെ രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കണ്ടെടുക്കുയും ചെയ്തിരുന്നു. മറ്റു മൂന്നുപേരെ കണ്ടെത്തുന്നതിനോ, അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. തൊഴിലാളികളുടെ മരണത്തിന് കാരണക്കാരായ കപ്പല്‍ ജീവനക്കാര്‍ക്കും ഉടമയ്ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പകരം അവരെ രക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
മല്‍സ്യ തൊഴിലാളികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനോ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും തയ്യാറായിട്ടില്ല. ദുരന്തത്തെ കുറിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്ന ദുരന്ത നിവാരണ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിക്കാണ് മല്‍സ്യ തൊഴിലാളികളുടെ മരണത്തിന്റെ ഉത്തരവാദിത്വം. പ്രതിഷേധം കാരണം ദുരന്ത സ്ഥലം സന്ദര്‍ശിക്കാനാവാതെ അപമാനിതനായി തിരിച്ചുപോവേണ്ടി വന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
കടലില്‍ നടന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയം ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാറിനെ വെള്ളപൂശുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടി സിപിഎം- ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ഹീനമുഖമാണെന്നും സിദ്ദിഖ് പറഞ്ഞു.
Next Story

RELATED STORIES

Share it