thrissur local

മല്‍സ്യത്തില്‍ ഉപയോഗിക്കുന്ന ഐസ് ശീതള പാനീയത്തില്‍ ഉപയോഗിക്കുന്നു

ചാവക്കാട്: തീരദേശ മേഖല മഞ്ഞപ്പിത്ത ഭീഷണിയില്‍ കഴിയുമ്പോളും സര്‍ബത്തിലും ജ്യൂസിലും വിവാഹ പാര്‍ട്ടികളിലെ ശീതള പാനീയങ്ങളിലും മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കുന്നതായി പരാതി.
ഐസ് ഫാക്ടറികളില്‍നിന്ന് മല്‍സ്യം ശീതീകരിക്കാന്‍ മാത്രം ഉപയോഗിക്കുന്ന ഒട്ടേറെ ബ്ലോക്ക് ഐസാണ് കടകളിലേക്ക് കൊണ്ടുപോവുന്നത്. തെരുവോരങ്ങളിലെ കടകളിലും ചില ജ്യൂസ് കടകളിലും മല്‍സ്യത്തിലിടുന്ന ഐസാണ് ഉപയോഗിക്കുന്നത്. കാറ്ററിങ് സര്‍വീസുകാര്‍ വിവാഹ പാര്‍ട്ടികളിലും മറ്റും നല്‍കുന്ന ശീതളപാനീയത്തില്‍ ഇത്തരം ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. മലിനമായ ജലം ഉപയോഗിച്ചാണ് മല്‍സ്യത്തിലിടാനുള്ള ഐസ് ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്നത്.
ഈ ഐസ് മല്‍സ്യത്തിലല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് എഴുതിയ ബോര്‍ഡും ഐസ് ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോഗങ്ങളും പിടിപെടുമെന്നുറപ്പാണ്. മേഖലയിലെ കടകളില്‍ പരിശോധന നടത്തിയാല്‍ മാത്രമെ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണോയെന്ന് കണ്ടെത്താനാകൂ. എന്നാല്‍ പരിശോധന നടത്തുന്നതിലും ഇത്തരം ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ആരോഗ്യ അധികൃതര്‍ വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it