Flash News

മല്‍സ്യക്ഷാമ പാക്കേജും പ്രത്യേക മന്ത്രാലയവും വേണം : തൊഴിലാളികള്‍



കൊച്ചി: കഴിഞ്ഞവര്‍ഷങ്ങളി ല്‍ മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായത് പരിഗണിച്ച് മല്‍സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണമെന്നും മല്‍സ്യമേഖലയ്ക്ക് മാത്രമായി കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന മല്‍സ്യത്തൊഴിലാളി, മല്‍സ്യകര്‍ഷക സംഗമത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്തുമായി നടന്ന ചര്‍ച്ചയിലാണു മല്‍സ്യത്തൊഴിലാളികള്‍ ഈ ആവശ്യമുന്നയിച്ചത്. 2012നു ശേഷം കേരളത്തില്‍ മല്‍സ്യലഭ്യതയില്‍ വന്‍ ഇടിവാണു സംഭവിച്ചത്. ഇതുമൂലം ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനു മല്‍സ്യക്ഷാമ പാക്കേജ് വേണമെന്ന് മല്‍സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മല്‍സ്യമേഖലയ്ക്കു മാത്രമായി കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ചര്‍ച്ചയില്‍ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു.  പ്രധാനമന്ത്രിയുടെ മുദ്ര വായ്പ പദ്ധതിക്ക് കീഴില്‍ കൂടുമല്‍സ്യകൃഷി സംരംഭങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ചേറ്റുവയില്‍ നിന്നുള്ള മല്‍സ്യകര്‍ഷകന്‍ രാജീവ് പറഞ്ഞു. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നിലവിലുള്ളത് പോലെ കൂടുമല്‍സ്യ കൃഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് മല്‍സ്യകര്‍ഷകര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടത്ത് എല്‍എന്‍ജി ടെര്‍മിനല്‍ വന്നതോടെ മീന്‍പിടിത്തം നിരോധിച്ചിരിക്കുകയാണെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നു കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിറവേറ്റുന്നതിനു കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it