മല്‍സര വിഭാഗത്തില്‍ ഇന്ന് എട്ടു ചിത്രങ്ങള്‍

തിരുവനന്തപുരം: മൂന്ന് ഇന്ത്യ ന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ടു സിനിമകള്‍ രാജ്യാന്തരമേളയുടെ മൂന്നാംദിനമായ ഇന്നു മല്‍സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. കാട്ടിലെ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ന്യൂട്ടന്‍ കുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളിലേക്ക് കാമറ തിരിക്കുന്ന അമിത് വി മസുര്‍ക്കറുടെ ന്യൂട്ടന്‍, വ്യത്യസ്തമായ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കഥയ്ക്കുള്ളില്‍ നിന്നു പുതിയ കഥ വിരിയുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്ന സഞ്ജു സുരേന്ദ്രന്റെ ഏത ന്‍, ദുരിതങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥപറയുന്ന നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ്’എന്നിവയാണ് മല്‍സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍. സെമി കപ്ലനൊഗ്ലുവിന്റെ ടര്‍ക്കിഷ് ചിത്രം ഗ്രെയ്ന്‍,’വികലാംഗയായ പെണ്‍കുട്ടിയുടെയും അവളുടെ അമ്മയുടെയും ജീവിതം വിവരിക്കുന്ന ഇറാനിയന്‍ ചിത്രം വൈറ്റ് ബ്രിഡ്ജ്, വ്യവസായ നിരോധനകാലത്തെ ക്യൂബ പശ്ചാത്തലമാക്കിയുള്ള ജോണി ഹെന്‍ഡ്രിക്‌സിന്റെ കൊളംബിയന്‍ ചിത്രം കാന്‍ഡെലേറിയ, ഇല്‍ഗര്‍ നജാഫിന്റെ അസെര്‍ബൈജാന്‍ ചിത്രം പൊമെഗ്രനേറ്റ് ഓര്‍ച്ചാഡ്, ആന്‍മേരി ജാസിറിന്റെ ഫലസ്തീനിയന്‍ ചിത്രം വാജിബ് എന്നിവയാണ് മേളയിലെ മറ്റു ചിത്രങ്ങള്‍.
Next Story

RELATED STORIES

Share it