മല്‍സരിക്കാനില്ല: പി രാജീവ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. തൃപ്പൂണിത്തുറയിലേക്ക് രാജീവിനെ പരിഗണിച്ച് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം സംസ്ഥാനകമ്മിറ്റി തള്ളിയതിനെത്തുടര്‍ന്നാണു വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സംസ്ഥാനകമ്മിറ്റി കഴിഞ്ഞപ്പോള്‍ തന്നെ താന്‍ മല്‍സരിക്കാനില്ലെന്നു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ്. പിന്നീട് ഒരോ സെക്രട്ടേറിയറ്റ് യോഗം കഴിയുമ്പോഴും പി രാജീവിനെ മല്‍സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന കമ്മിറ്റി വീണ്ടും തള്ളിയെന്ന വാര്‍ത്തകളാണു പ്രചരിച്ചത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സംസ്ഥാന കമ്മിറ്റിക്കു ശേഷം ജില്ലാകമ്മിറ്റി ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it