Flash News

മല്‍സരരംഗത്തുണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

തൃശൂര്‍: അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. സ്വതന്ത്ര സ്ഥാനാര്‍ഥികളെ ആയിരിക്കും രംഗത്തിറക്കുകയെന്ന് ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി വ്യാപാരികള്‍ രംഗത്തിറങ്ങിയിരുന്നു. അത് വലിയ മണ്ടത്തരമായിരുന്നു. ബി.ജെ.പിയുമായും എല്‍.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



[related]
Next Story

RELATED STORIES

Share it