മല്‍സരയോട്ടം: നോയിഡയില്‍ വഴിയാത്രികന്‍ കൊല്ലപ്പെട്ടു

നോയിഡ: ഡല്‍ഹി നോയിഡയില്‍ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വഴിയാത്രക്കാരന്‍ മരിച്ചു. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികല്‍സയിലാണ്. ആഡംബര കാറായ ബിഎംഡബ്ല്യുയുവില്‍ സുഹൃത്തുമായി മല്‍സരയോട്ടം നടത്തിയ ഡല്‍ഹി സ്വദേശിയായ വിനോദാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷം ഓടിക്കൂടിയ നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിനോദ് രക്ഷപ്പെട്ടത്.
20കാരനായ ഗുല്‍ഫാം അലിയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു മറ്റൊരു കാറിലും മൂന്നോളം ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. നോയിഡയില്‍ ജിംനേഷ്യം നടത്തുന്ന വിനോദാണ് വാഹനം ഓടിച്ചത്. മറ്റൊരു വാഹനവുമായി നടത്തിയ മല്‍സര ഓട്ടത്തിലാണ് അപകടമെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കേസെടുത്ത പോലിസിനു വിനോദിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it