മല്യ: പണം തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ സഹകരിക്കുമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: വിജയ് മല്യയില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ബ്രിട്ടിഷ് ഏജന്‍സികളുമായി പരമാവധി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന്് എസ്ബിഐ എംഡി അര്‍ജിത് ബാസു. മല്യയുടെ ആസ്തികളില്‍ അന്വേഷണം നടത്താനും പരിശോധിക്കാനും ബ്രിട്ടിഷ് കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന. സര്‍ക്കാര്‍ ഏജന്‍സികളുടെയും ബാങ്കുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കേസില്‍ ഇത്രയും പുരോഗതിയുണ്ടായതെന്നും ഈ കോടതിവിധിയില്‍ തങ്ങള്‍ വളരെയധികം സന്തുഷ്ടരാണെന്നും അര്‍ജിത് ബാസു പറഞ്ഞു. മല്യക്ക് 9,000 കോടി രൂപ വായ്പ നല്‍കിയ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് എസ്ബിഐ ആണ്. രാജ്യത്തുള്ള മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതു വഴി 963 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചതായും ബാസു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it