മല്യയ്ക്ക് യുഎസ് കമ്പനി നല്‍കിയത് 1.7 കോടി രൂപ

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ അമേരിക്കന്‍ മദ്യക്കമ്പനിയില്‍ നിന്നു കഴിഞ്ഞ വര്‍ഷം കൈക്കലാക്കിയത് 1.7 കോടി രൂപ. അമേരിക്കയിലെ മാര്‍ക്കറ്റ് നിയന്ത്രണ ഏജന്‍സി മുമ്പാകെ അമേരിക്കന്‍ കമ്പനിയായ മെന്‍ഡോസിനൊ ബ്രിവിങ് കമ്പനി (എംബിസി) സമര്‍പ്പിച്ച 2015ലെ വാര്‍ഷിക കണക്കിലാണ് ഇക്കാര്യം പുറത്തുവന്നത്.
മുന്‍വര്‍ഷത്തെപ്പോലെ 2,56,900 അമേരിക്കന്‍ ഡോളര്‍ (1.7 കോടി) മല്യയ്ക്ക് നല്‍കിയെന്നാണ് കണക്കിലുള്ളത്. കമ്പനിയുടെ ബീര്‍ ബ്രാന്‍ഡ് പ്രചരിപ്പിക്കുന്നതിനാണ് മല്യ തുക സ്വീകരിച്ചത്. ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനാണ് മല്യ. വിവിധ രാജ്യങ്ങളില്‍ കിങ്ഫിഷര്‍ പ്രീമിയം ബീറിന്റെ ഉല്‍പാദനത്തിനും വിതരണത്തിനും ലൈസന്‍സുള്ള ഏക കമ്പനിയാണ് ഇത്. ഈ കമ്പനിയും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it