മല്യയെ ഇന്ത്യക്ക് കൈമാറല്‍: ഇന്നു മുതല്‍വാദം കേള്‍ക്കും

ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള കരാറില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കാന്‍ ആരംഭിക്കും. മല്യയെ വിട്ടുകിട്ടിയാല്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെന്ന് കോടതിയെ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ പ്രധാന തടസ്സവാദത്തെ മറികടക്കുന്നതിനാണ് ഇന്ത്യ ഇക്കാര്യം ധരിപ്പിക്കുക. ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാ സംവിധാനങ്ങളുടെ നിലവാരം സംബന്ധിച്ച തെളിവുകളും കോടതിയില്‍ ഹാജരാക്കും. ഇന്ത്യക്കുവേണ്ടി കേസ് വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) വഴിയായിരിക്കും ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുക.ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യതയാണ് മല്യയുടെ പേരിലുള്ളത്. തുക തിരിച്ചടയ്ക്കാതെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു മല്യ ലണ്ടനിലേക്കു കടന്നത്്.
Next Story

RELATED STORIES

Share it