Flash News

മലേസ്യ: 6 പതിറ്റാണ്ട് നീണ്ട ബിഎന്‍ ഭരണത്തിന് അന്ത്യം; ഇനി മഹാതീര്‍

ക്വാലാലംപൂര്‍: മലേസ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആധുനിക മലേസ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാതീര്‍ മുഹമ്മദിന്റെ പ്രതിപക്ഷ സഖ്യത്തിന് അട്ടിമറിജയം. അധികാരത്തിലിരിക്കുന്ന ബാര്‍സിയന്‍ നാഷനല്‍ (ബിഎന്‍) സഖ്യത്തിന്റെ 60 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.
പ്രധാനമന്ത്രിയായി 92കാരനായ മഹാതീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന വിശേഷണവും മഹാതീര്‍ സ്വന്തമാക്കി.
15 വര്‍ഷത്തിനുശേഷമാണ് മഹാതീര്‍ വീണ്ടും മലേസ്യയുടെ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാവേളയില്‍ അനുയായികള്‍ ക്വാലാലംപൂരിലെ ഇസ്താന നെഗാര പാലസിന് പുറത്ത് പാര്‍ട്ടി പതാകകള്‍ വീശി ആഹ്ലാദം പ്രകടിപ്പിച്ചു. തന്റെ മന്ത്രിസഭയുടെ ലക്ഷ്യം നിയമത്തിന്റെ പുനസ്ഥാപനമാണെന്നും ആരോടും പകതീര്‍ക്കില്ലെന്നുമാണ് മഹാതീര്‍ തിരഞ്ഞെടുപ്പു ഫലം അറിഞ്ഞയുടന്‍ പ്രതികരിച്ചത്.
വിധി അംഗീകരിക്കുന്നുവെന്നായിരുന്നു മലേസ്യയില്‍ സര്‍ക്കാര്‍ ഫണ്ട് തട്ടി വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാഖിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബാരിസാന്‍ നാഷനല്‍ സഖ്യം തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 1957ല്‍ മലേസ്യ സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായാണ് ബിഎന്‍  സഖ്യത്തിന് അധികാരം നഷ്ടപ്പെടുന്നത്.
222 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിഎന്‍ സഖ്യം 79 സീറ്റില്‍ ഒതുങ്ങി. മഹാതീര്‍ നേതൃത്വം നല്‍കുന്ന പകാതന്‍ ഹാരപന്‍ (പ്രതീക്ഷാ സഖ്യം) 113 സീറ്റ് നേടിയാണ് വിജയം ഉറപ്പിച്ചത്. മഹാതീര്‍ മുഹമ്മദ് അധ്യക്ഷനായ മലേസ്യന്‍ യുനൈറ്റഡ് ഇന്‍ഡീജീനിയസ് പാര്‍ട്ടിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it