മലേസ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സിന്ധു, ശ്രീകാന്ത്ക്വാര്‍ട്ടറില്‍

പെനാങ് (മലേസ്യ): ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തും പി വി സിന്ധു വും മലേസ്യ മാസ്‌റ്റേഴ്‌സ് ഗ്രാന്റ്പ്രി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ- വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അനായാസജയത്തോടെയാണ് ഇരുവരും ഈ സീസണിലെ ആദ്യ ടൂ ര്‍ണമെന്റിന് തുടക്കം കുറിച്ചത്.
ജപ്പാന്റെ കരോയി ഇമാബെപ്പുവിനേയാണ് ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ജേതാവ് സിന്ധു 21-13,13-21, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. ഇമാബെപ്പുവിനെതിരേ സിന്ധുവിന്റെ മൂന്നാം വിജയമാണിത്. 2012ലും 13ലും നടന്ന ലോക ചാംപ്യന്‍ഷിപ്പിലാണ് സിന്ധു ഇതിനു മുമ്പ് ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയത്.
തായ്‌ലന്‍ഡിന്റെ 16ാം സീഡ് ബൂണ്‍സാക് പൊന്‍സാനയെയാണ് രണ്ടാം സീഡ് ശ്രീകാന്ത് അടിയറവ് പറയിച്ചത്. സ്‌കോര്‍:21-17, 21-10, ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹുയാങ് യുക്‌സിയാങാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്ത് നേരിടുന്നത്.
എന്നാല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ ഷിസുക്ക മാറ്റ്‌സുവോ-മാമി നെയ്‌റ്റോ സഖ്യത്തോടാണ് വെറും 37 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 14-21, 17-21 സ്‌കോറിന് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി സമ്മതിച്ചത്.
Next Story

RELATED STORIES

Share it