മലേസ്യ: മഹാതിര്‍പാര്‍ട്ടിയില്‍നിന്നു രാജിവച്ചു

ക്വാലാലംപൂര്‍: മലേസ്യയില്‍ ഭരണകക്ഷിയായ യുനൈറ്റഡ് മലയാസ് നാഷനല്‍ ഓര്‍ഗനൈസേഷനില്‍ നിന്നും (യുഎംഎന്‍ഒ)യില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് രാജിവച്ചു. ഇപ്പോഴത്തെ പാര്‍ട്ടി പ്രസിഡന്റും പ്രധാനമന്ത്രിയുമായ നജീബ് റസാഖുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി.
ഏറെക്കാലം പ്രധാനമന്ത്രിസ്ഥാനം വഹിച്ച മഹാതീര്‍ ദീര്‍ഘ കാലം പാര്‍ട്ടി മേധാവിയായിട്ടുമുണ്ട്. പാര്‍ട്ടി തത്ത്വത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട സ്ഥാനത്ത് ഒരാളുടെ ഇഷ്ടത്തിന് മാത്രമാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നജീബിന്റെ മുഖ്യ വിമര്‍ശകനായ മഹാതിര്‍ ഇപ്പോഴത്തെ ഭരണത്തില്‍ തൃപ്തനല്ലെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it