World

മലേസ്യ: അന്‍വര്‍ ഇബ്രാഹിം തിരിച്ചുവരവിന് ഒരുങ്ങുന്നു

ക്വാലാലംപൂര്‍: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. അടുത്തിടെ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. അന്‍വര്‍ ഇബ്രാഹിമിനു തിരിച്ചുവരവിന് പാതയൊരുക്കാന്‍ ദാനിയാല്‍ ബാലഗോപാല്‍ അബ്ദുല്ല എന്ന പാര്‍ലമെന്റ് അംഗം രാജിവച്ചു. തീരദേശ പട്ടണമായ ദിക്‌സണിലെ എംപി സ്ഥാനമാണ് അദ്ദേഹം രാജിവച്ചത്. ഇതോടെ രണ്ടു മാസത്തിനകം ഇടക്കാല തിരഞ്ഞെടുപ്പു നടക്കും. മഹാതീര്‍ മുഹമ്മദിനു ശേഷം മലേസ്യന്‍ പ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹിം 2015ല്‍ സ്വവര്‍ഗരതി നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായത്. അന്‍വര്‍ ഇബ്രാഹിം തിരിച്ചെത്തുന്നതു സംബന്ധിച്ച കൃത്യമായ തിയ്യതി പറയാനാവില്ല എന്നും അദ്ദേഹം സര്‍ക്കാരില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും ആഭ്യന്തരവകുപ്പുമന്ത്രി സൈഫുദ്ദീന്‍ നാസുഷന്‍ പറഞ്ഞു. പ്രധാനമന്ത്രിക്കസേരയിലേക്ക് ഇടിച്ചു കയറില്ലെന്നും മഹാതിര്‍ മുഹമ്മദിന്റെ സര്‍ക്കാരില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it