World

മലേസ്യയില്‍ വിളവെടുപ്പിന് വാനരന്‍മാര്‍ക്ക് പരിശീലനം

ക്വാലാലംപൂര്‍: വാനരവര്‍ഗത്തില്‍പ്പെട്ട സിംഹവാലന്‍ കുരങ്ങുകള്‍ക്കായി മലേസ്യയിലെ ഒരു ഗ്രാമത്തില്‍ പരിശീലനകേന്ദ്രം. കര്‍ഷകര്‍ക്ക് മരങ്ങളില്‍ നിന്ന് ഫലങ്ങള്‍ ശേഖരിക്കുന്നതിന് കുരങ്ങന്‍മാരെ ഉപയോഗപ്പെടുത്തുന്നതിനാണ് പരിശീലനം നല്‍കുന്നത്.
ഗ്രാന്റ്ഫാദര്‍ വാന്‍ എന്ന് വിളിക്കുന്ന വാന്‍ ഇബ്രാഹിം വാന്‍ മാത്  എന്ന 63കാരനാണ് അധ്യാപകന്‍. 40 വര്‍ഷത്തിനിടെ ആയിരക്കണക്കിന് കുരങ്ങന്‍മാരാണ്  ഇവിടെനിന്ന് പരിശീലനം കഴിഞ്ഞ് കര്‍ഷകരെ സഹായിക്കുന്നത്. പരിശീലിപ്പിക്കാന്‍ ചെറിയ ഫീസ് മാത്രമാണ് വാങ്ങുന്നതെന്ന് വാന്‍ പറയുന്നു.
ഫലങ്ങള്‍ ശേഖരിക്കുന്നതിന് കുരങ്ങന്‍മാരെ ഉപയോഗപ്പെടുത്തുന്നതിനെതിരേ തുടക്കത്തില്‍ മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുരങ്ങന്‍മാര്‍ പരിശീലനത്തിനിടെ ക്രൂരപീഡനത്തിന് ഇരയാവുന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ വാന്‍ ഇത് നിഷേധിക്കുന്നു. അവയോട് സ്‌നേഹത്തോടെ മാത്രമേ പെരുമാറാറുള്ളൂ എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. അവര്‍ മക്കളെ പോലെയാണ്. പനയുടെ തോട്ടത്തിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനിടെ ഫലങ്ങള്‍ താഴെയിട്ടാല്‍ അവയെ ശകാരിക്കാറില്ല. സ്‌നേഹത്തോടെ തലോടുക മാത്രമാണ് ചെയ്യാറ്- വാന്‍ പറയുന്നു. വാന്‍ 20ാമത്തെ വയസ്സിലാണ് കുരങ്ങുപരിശീലനത്തിലേക്ക് തിരിഞ്ഞത്. പരിശീലനം ലഭിച്ച കുരങ്ങന്‍ ഒരു ദിവസം 700 തേങ്ങവരെ വിളവെടുക്കുമെന്ന് വാന്‍ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it