World

മലേസ്യയില്‍ നാളെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

ക്വാലാലംപൂര്‍: മലേസ്യയില്‍ നാളെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് നജീബ് റസാഖിനും സഖ്യകക്ഷികള്‍ക്കും പ്രതിപക്ഷ നേതാവ് മഹാതീര്‍ മുഹമ്മദില്‍ കനത്ത വെല്ലുവിളി നേരിടുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. രാജ്യത്തെ വിലക്കയറ്റവും ഭരണകൂടത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും നജീബിന്റെ ബറിസാന്‍ നാഷനല്‍ സഖ്യത്തിനു കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സഖ്യത്തിനു വിജയം ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തല്‍. മെയ് ഒമ്പതിന് രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 133 സീറ്റുകള്‍ നേടിയിരുന്നു.
Next Story

RELATED STORIES

Share it