World

മലേസ്യന്‍ ജനത വിധിയെഴുതി

ക്വാലാലംപൂര്‍: ഇന്നലെ നടന്ന 14ാമത് പൊതുതിരഞ്ഞെടുപ്പില്‍ മലേസ്യന്‍ ജനത വിധിയെഴുതി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് ഇന്നലെ മലേസ്യ സാക്ഷ്യംവഹിച്ചത്.
പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നജീബ് റസാഖിനെതിരേ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
തന്റെ രാഷ്ട്രീയ ഗുരുവും മുന്‍ പ്രധാനമന്ത്രിയുമായ മഹാതീര്‍ മുഹമ്മദാണ് മൂന്നാം തവണയും ജനവിധി തേടുന്ന നിലവിലെ പ്രധാനമന്ത്രി നജീബ് റസാഖിന്റെ എതിരാളി. രണ്ടു പതിറ്റാണ്ടു മുമ്പ് സജീവ രാഷ്ട്രീയം വിട്ട 90കാരനായ മഹാതീറിന്റെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് തുടക്കം കുറിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it