മലേഗാവ് സ്‌ഫോടനം: കുറ്റപത്രം ഈമാസം

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി ഈമാസം കുറ്റപത്രം സമര്‍പ്പിച്ചേക്കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞദിവസം സുപ്രിംകോടതി അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും കുറ്റപത്രം മിക്കവാറും ഈമാസം തന്നെ മുംബൈ കോടതിയില്‍ സമര്‍പ്പിക്കുമെന്നും എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത്കുമാര്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ബോധപൂര്‍വം കാലതാമസമുണ്ടാക്കിയിട്ടില്ലെന്നും കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാവേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞാസിങ് ഠാക്കൂര്‍, ശിവനാരായണന്‍ കല്‍സാംഗ്ര, ശ്യാം സാഹു, രമേശ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ്, രാഗേഷ് ധവാഡെ, ജഗദീഷ് മാത്രെ, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, പ്രവീണ്‍ തകാല്‍കി എന്നിവരടക്കം 14 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it