മലേഗാവ് കേസ്: പുതിയ ജഡ്ജിയെ നിയമിച്ചു

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയായി വി എസ് പദാല്‍കറിനെ നിയമിച്ചു. ബോംബെ ഹൈക്കോടതിയുടെ ശുപാര്‍ശ അനുസരിച്ചാണ് കേസ് പരിഗണിക്കുന്നതിനുള്ള ചുമതല പദാല്‍കര്‍ക്ക് കൈമാറിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
സംഘപരിവാര നേതാവ് പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസ് എസ് ഡി തെകലേയാണ് പരിഗണിച്ചിരുന്നത്. ജൂലൈയിലായിരുന്നു തെകലേയുടെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാവേണ്ടിയിരുന്നത്. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റുകയായിരുന്നു. പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ കേസില്‍ തുടര്‍ന്നും വിചാരണ നേരിടണമെന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെകലേ വിധിച്ചിരുന്നു. ജഡ്ജിയെ സ്ഥലംമാറ്റിയത് സ്വാഭാവിക നടപടിയാണെന്നായിരുന്നു കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രതികരണം.
Next Story

RELATED STORIES

Share it