മലേഗാവ് കേസ്: അഭിഭാഷകര്‍ കോടതിയില്‍

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് സുപ്രിംകോടതി ചീഫ്ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണമെന്ന് മുംബൈ ആസ്ഥാനമായ അഭിഭാഷകരുടെ സംഘടനയായ അഡ്വക്കസി അസോസിയേഷന്‍. ഇക്കാര്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് അപേക്ഷ നല്‍കി. എന്‍ഐഎയെ പാദസേവകരാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാന പ്രതികള്‍ക്ക് ശുദ്ധിപത്രം നല്‍കിയ വിഷയത്തില്‍ സ്വമേധയാ ഇടപെടണം. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഉത്തരവിടുകയും വേണമെന്ന് അപേക്ഷയില്‍ പറയുന്നു. കേസിന്റെ രേഖകള്‍ ശേഖരിച്ചുവരുകയാണ് സംഘടന.
Next Story

RELATED STORIES

Share it