kozhikode local

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് വടകര നഗരസഭ ഏറ്റുവാങ്ങി

വടകര: സീറോ വേസ്റ്റ് പദ്ധതിയിലൂടെ നഗരത്തെ മാലിന്യം മുക്തമാക്കുന്നതില്‍ വിജയം കണ്ടെത്തിയ വടകര നഗരസഭയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ലഭിച്ച അവാര്‍ഡ് നഗരസഭ അധികൃതര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ അവാര്‍ഡ് വിതരണം ചെയ്തു.
മികച്ച മലിനീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായ ശാലകള്‍ക്ക് 1989 മുതല്‍ നല്‍കി വരുന്ന അവാര്‍ഡാണിത്. മൂന്നാംസ്ഥാനമാണ് വടകര നഗരസഭയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മലിനീകരണ നിയന്ത്രണ സംവിധാനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനാമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. പദ്ധതി പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസക്കാലമായപ്പോഴേക്കും ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചത് ശ്രദ്ധേയമാണ്.
അജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിക്കുന്നതിനു വേണ്ടി കണ്ടെത്തി പ്രവൃത്തി തുടങ്ങിയ എംആര്‍എഫിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലും നഗരസഭയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് മാറ്റ് കൂട്ടുന്നതായി നഗരസഭ അധികതര്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, സെക്രട്ടറി കെയു ബിനി, ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ പി ഗിരീശന്‍, കൗണ്‍സിലര്‍ ടി കേളു, എച്ച്‌ഐ പിജി അജിത്ത്, ജെഎച്ച്‌ഐ ഷൈനി പ്രസാദ്, മണലില്‍ മോഹനന്‍, ടിപി ബിജു എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
Next Story

RELATED STORIES

Share it