Alappuzha local

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം ആലപ്പുഴ നഗരസഭ ഏറ്റുവാങ്ങി

ആലപ്പുഴ: വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടി വിജയകരമായി നടത്തിയതിനുള്ള മലിനീകരണ നിയന്ത്രണ ബോ ര്‍ഡിന്റെ സംസ്ഥാന അവാര്‍ഡ് ആലപ്പുഴ നഗരസഭ ഏറ്റുവാങ്ങി. ഇന്നലെ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി എംപിയി ല്‍ നിന്നും നഗരസഭാധ്യക്ഷന്‍ തോമസ് ഒരു ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ്, പൊതിമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്, കൗണ്‍സിലര്‍മാരായ വി എന്‍ വിജയകുമാര്‍, കെ ജെ പ്രവീണ്‍, എ എം നൗഫല്‍, ബിന്ദുതോമസ് കോളരിക്കല്‍, കെ എ സാബു, എം കെ നിസാര്‍, കെ ജെ നിഷാദ്, പ്രദീപ്കുമാര്‍, കരോളിന്‍ പീറ്റര്‍, ഐ ലത, ബേബി ലൂയീസ്, ഹെല്‍ത്ത് ഓഫിസര്‍ റാഫിയ എസ് എം, ജൂനിയര്‍ ഹെല്‍ത്ത് ഓഫിസര്‍ സി ജയകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it