palakkad local

മലിനജല ദുര്‍ഗന്ധം പേറി മേഴ്‌സി ജങ്ഷനിലെ യാത്രക്കാര്‍

പിരായിരി: മേഴ്‌സി കോളേജ് ജങ്ഷനിലെ യാത്രക്കാര്‍ക്കു മലിന ജലത്തിന്റെ ദുര്‍ഗന്ധം സഹിക്കയല്ലാതെ വേറെ വഴിയില്ല. പൂടൂര്‍ ഭാഗത്തുനിന്നും പാലക്കാട്ടേക്കു വരുന്ന ബസുകള്‍ നിര്‍ത്തുന്നിടത്ത്് അഴുക്കുചാലിന് സ്ലാബില്ലാത്തതാണ് ദുരവസ്ഥക്ക് കാരണം. മേഴ്‌സി ജങ്ഷനിലെ ഒരുസ്ഥാപനത്തില്‍ നിന്നും വരുന്ന മലിന ജലമാണ് റോഡരികില്‍ തളംകെട്ടിനില്‍ക്കുന്നത്.
മഴപെയ്യുമ്പോഴും മറ്റു സമയങ്ങളിലും മലിന ജലം പുറത്തേക്കൊഴുകുന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പുകേന്ദ്രമല്ലാത്തതും കൂടുതല്‍ സ്ഥലമില്ലാത്തതിനാലും യാത്രക്കാര്‍ക്ക്് ഇവിടെ തന്നെനില്‍ക്കേണ്ട ഗതികേടാണ്. ഒറ്റപ്പാലം ഭാഗത്തേക്കു ബസ് കയറാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കും പൂടൂര്‍ ബസുകളില്‍നിന്നുംവന്നിറങ്ങുന്നവര്‍ക്കുമാണ് മലിന ജലത്തിന്റെ ദുര്‍ഗന്ധം സഹിക്കേണ്ട സ്ഥിയാണുള്ളത്. എന്നാല്‍ തുറന്നുകിടക്കുന്ന അഴുക്കുചാലിനു മുകളില്‍ സ്ലാബിട്ടുമൂടാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ബസ്സില്‍ നിന്നുമിറങ്ങുന്നവരുടെ ശ്രദ്ധ അല്‍പമൊന്നു തെറ്റിയാല്‍ മലിന ജലത്തിലേക്ക് വീഴുന്ന സ്ഥിതിയാണ്. ഇനി മഴക്കാലംകൂടിയായാല്‍ സദാ സമയം അഴുക്കുചാലിലെ മലിന ജലംപുറത്തേക്കു പരന്നൊഴുകുമെന്നതിനാല്‍ യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്.
Next Story

RELATED STORIES

Share it