thrissur local

മലിനജല ഉറവിടം കണ്ടെത്തുന്നതിന് താലൂക്ക് ആശുപത്രിയിലെ സോക്പിറ്റുകളില്‍ പരിശോധന

ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ കിണര്‍ വെള്ളം മലിനമായതിന്റെ അടിസ്ഥാനത്തില്‍ മലിനജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി താലൂക്ക് ആശുപത്രിയിലെ സോക്പിറ്റുകളില്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ബി ഡി ദേവസ്സി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗതീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ജെ.സി.ബി.യുടെ സഹായേത്തോടെ മുകളിലെ സ്ലാബുകള്‍ നീക്കം ചെയ്താണ് പരിശോധന നടത്തിയത്.
സോക്പിറ്റുകളുടെ നിര്‍മ്മാണത്തില്‍ അപാകതകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. സോക്ക്പിറ്റുകളിലെ മലിനവെള്ളം നീക്കം ചെയ്ത് നിര്‍മ്മാണത്തില്‍ അപാകതകളുണ്ടോയെന്ന് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ പറഞ്ഞു. നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തിയാല്‍ സോക്ക്പിറ്റുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വി.ജെ.ജോജി, വി.ജെ.ജോജു, ബിജി സദാനന്ദന്‍, ഗീത സാബു എന്നിവരും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it