thiruvananthapuram local

മലിനജലം റോഡിലൂടെ ഒഴുകുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

നെടുമങ്ങാട്: നിത്യേന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യാത്ര ചെയ്യുന്ന നെടുമങ്ങാട് പതിനൊന്നാം കല്ലില്‍ റോഡിലൂടെ മലിനജലം ഒഴുകുന്നത് തീരാ ദുരിതമായി മാറിയിട്ട് മാസങ്ങളായി. റോഡ് വക്കിലെ ഓട അടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വെള്ളം ഒഴുകി റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതു പരിഹരിക്കാന്‍ റോഡില്‍ ഇന്റര്‍ലോക്ക് നിരത്തിയെങ്കിലും അത് ഇരട്ടി ദുരിതമായി. ഇന്റര്‍ലോക്ക് ഇളകി റോഡില്‍ കുഴി രൂപപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ പതുക്കെ പോവുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമാണ്. വെള്ളക്കെട്ട് ഉള്ളതിനാല്‍ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. മലിനജലം ഇരുചക്ര വാഹന യാത്രക്കാരുടെയും നടന്നു പോവുന്നവരുടെയും ദേഹത്ത് പതിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് സമീപത്തുള്ള വ്യാപാരികളും വളരെ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ അറ്റകുറ്റ പണി നടത്തുമ്പോള്‍ ഡ്രൈനേജ് സംവിധാനം പുനഃസ്ഥാപിച്ചാ ല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സമരം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ വാക്കു പാഴ്‌വാക്കായി. നെടുമങ്ങാട് നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്ന നിലയിലാണ്.

Next Story

RELATED STORIES

Share it