kasaragod local

മലിനജലം; ഓഡിറ്റോറിയം നഗരസഭ പൂട്ടി സീല്‍ ചെയ്തു

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഓഡിറ്റോറിയത്തിന്റെ വാട്ടര്‍ടാങ്കില്‍ ചത്ത പെരുച്ചാഴിയുടേതെന്ന് തോന്നുന്ന ജീര്‍ണാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി മലിനീകരണം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്തു.
ഓഡിറ്റോറിയത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതിനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
താലൂക്കാശുപത്രി ആരോഗ്യ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ വാട്ടര്‍ ടാങ്കിലും ടാപ്പിലും അഴുകിയ നിലയില്‍ എല്ലും തോലുമടങ്ങിയ പെരുച്ചാഴിയുടേതെന്ന് തോന്നുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
നീലേശ്വരം നഗരസഭാ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും വെള്ളത്തിന്റെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചു. ലാബ് ഇന്‍വെസ്റ്റിഗേഷന്‍ റിപോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് നീലേശ്വരം നഗരസഭാ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it