മലാപ്പറമ്പ് സ്‌കൂള്‍: അടിയന്തിരമായി പരിഗണിക്കേണ്ടതില്ല: സുപ്രിംകോടതി: ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും 

ന്യൂഡല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയുള്ള കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹര്യമില്ലെന്ന് സുപ്രിംകോടതി. കേസ് വേനലവധിക്കു ശേഷം പരിഗണിക്കാമെന്നു സംസ്ഥാനത്തിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലിനെ അവധിക്കാല ബെഞ്ച് അറിയിച്ചു.
തങ്ങളുടെ വാദം കേള്‍ക്കാതെ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റും തടസ്സ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതു സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്.
അടച്ചുപൂട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും ശുപാര്‍ശ ആവശ്യമാണ്. അതിനു വിരുദ്ധമായാണ് മാനേജ്‌മെന്റ് സ്‌കൂള്‍ പൂട്ടുന്നതിനായി ഉത്തരവ് നേടിയത്. ഈ മാസം എട്ടിനു മുമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് മാനേജ്‌മെന്റിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് വേനലവധിക്കു ശേഷം പരിഗണിക്കാമെന്ന് അവധിക്കാല ബെഞ്ച് അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it