Flash News

മലാപ്പറമ്പ് സ്‌കൂളിന് കലക്ട്രേറ്റിലും രക്ഷയില്ല

മലാപ്പറമ്പ് സ്‌കൂളിന് കലക്ട്രേറ്റിലും രക്ഷയില്ല
X
malaparamba-school

[related] കോഴിക്കോട്: ഹൈകോടതി വിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മലാപ്പറമ്പ് എയുപി സ്‌കൂളിന് കലക്ട്രേറ്റിലും രക്ഷയില്ല. സ്‌കൂള്‍ അടച്ചുപൂട്ടിയതിനാല്‍ കലക്ട്രേറ്റിലെ എന്‍ജിനിയേഴ്‌സ് ഹാളിലാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് സ്വാര്യ കെട്ടിടമാണെന്നാണ് ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാവുന്നത്. അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് കേരള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എന്‍ജിനിയര്‍മാരുടെ  വിവിധ ആവശ്യങ്ങള്‍ക്കായി പണിത ജില്ലാ കേന്ദ്രമാണ് ഇത്. പ്രതീക്ഷിക്കാതെ എത്തിയവരെ ഒഴിവാക്കി തരണമെന്ന ആവശ്യവുമായി അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് തരണമെന്ന ആവശ്യവുമായി അസോസിയേഷന്‍ കലക്ടറെ കണ്ടു. ഇരു വിഭാഗങ്ങള്‍ക്കും അനിഷ്ടമില്ലാതെ എങ്ങനെ പ്രശ്‌നം പരിഹരിക്കാം എന്ന ആലോചനയിലാണ് ജില്ലാ ഭരണകൂടം.
കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലേയ്ക്കായിരുന്നു ആദ്യം വിദ്യാര്‍ത്ഥികളെ മാറ്റിയിരുന്നത്. എന്നാല്‍ കൂടുതല്‍ സൗകര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളെ എന്‍ജിനിയേഴ്‌സ് ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.
സര്‍ക്കാരില്‍ നിന്ന് വില കൊടുത്ത് വാങ്ങിയ ഭൂമിയില്‍ കെട്ടിടം പണിത് കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഉപയോഗിക്കുന്നു.
എന്‍ജിനിയേഴ്‌സ് ഹാള്‍ ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നതോടെ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മലാപ്പറമ്പിലെ എഡിഎം ബംഗ്ലാവിലേയ്ക്ക മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്.
എന്നാല്‍, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന അസോസിയേഷന്റെ ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എഡിഎം ബംഗ്ലാവിലേയ്ക്ക് വിദ്യാര്‍ത്ഥികളെ മാറ്റില്ലെന്നും കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it