മലാപ്പറമ്പ് കോടതിവിധി മുന്‍ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയത്: എകെഎസ്ടിയു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതിവിധി അംഗീകരിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് മുന്‍ സര്‍ക്കാരിന്റെ നിരുത്തരവാദം മൂലമെന്ന് എകെഎസ്ടിയു.
2015 ഒക്ടോബറില്‍ ഹൈക്കോടതി വിധി വന്നെങ്കിലും അതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. സുപ്രിംകോടതി അതുകൊണ്ടുതന്നെ ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കു ചെവികൊടുത്തില്ലെന്നു മാത്രമല്ല, ഹൈക്കോടതി വിധിക്കെതിരെ ഈ കാലയളവത്രയും നിസ്സംഗമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാണിക്കുകയും ചെയ്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ ഈ അനാസ്ഥയുടെ പ്രത്യാഘാതമാണ് 60 കുട്ടികള്‍ പഠിക്കുന്ന മലപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടലിലേക്ക് തള്ളിവിട്ടത്.
നിയമവിദഗ്ധരുമായി അലോചിച്ച് സ്‌കൂള്‍ എറ്റെടുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാറും സംസ്ഥാന പ്രസിഡന്റ് ആര്‍ ശരത്ചന്ദ്രന്‍ നായരും വിദ്യാഭ്യാസ മന്ത്രിയെ നേരിക്കണ്ട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it