Flash News

മലാഗയെയും കടത്തിവെട്ടി ബാഴ്‌സലോണ

മലാഗയെയും കടത്തിവെട്ടി ബാഴ്‌സലോണ
X

മലാഗ: സ്പാനിഷ് ലീഗില്‍ വിജയം തുടര്‍ന്ന് ബാഴ്‌സലോണ. മലാഗയെ അവരുടെ തട്ടകത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ലയണല്‍ മെസ്സിയില്ലാതെ കളിക്കാനിറങ്ങിയ ബാഴ്‌സലോണക്ക് വേണ്ടി 15ാം മിനിറ്റില്‍ ലൂയിസ് സുവാരസ് അക്കൗണ്ട് തുറന്നു. 28ാം മിനിറ്റില്‍ ഫിലിപ്പ് കോട്ടീഞ്ഞോയും ബാഴ്‌സലോണക്ക് വേണ്ടി വലകുലുക്കിയതോടെ 2-0ന്റെ ലീഡും ബാഴ്‌സയ്‌ക്കൊപ്പം നിന്നു. 30ാം മിനിറ്റില്‍ മലാഗയുടെ ഗാര്‍ഷ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ആദ്യ പകുതിയില്‍ 2-0ന്റെ ലീഡ് നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ബാഴ്‌സയെ ഗോളടിപ്പിക്കാതെ മലാഗ പിടിച്ചുനിര്‍ത്തി. ജയത്തോടെ 52 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Next Story

RELATED STORIES

Share it