kannur local

മലയോര ഹൈവേയില്‍ ര മാസത്തിനിടെ 36 അപകടങ്ങള്‍

ചെറുപുഴ: മലയോര ഹൈവേയുടെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകവെ രണ്ടു മാസത്തിനിടെ സംഭവിച്ചത് 36 വാഹനാപകടങ്ങള്‍. ഒരു ജീവന്‍ പൊലിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുതിയ പാലം മുതല്‍ കല്ലംകോട് വരെയുള്ള നാലര കിലോമീറ്ററിനുള്ളിലാണ് ഇത്രയുമധികം അപകടം നടന്നത്.
ഒന്നാംഘട്ടം മെക്കാഡം ടാറിങ്് ഭാഗികമായി പൂര്‍ത്തിയായതോടെ, വാഹനങ്ങളുടെ അമിതവേഗതയും കൂടി.
കഴിഞ്ഞമാസം, അമിതവേഗത്തിലെത്തിയ ഗുഡ്‌സ് പിക്കപ്പ് വാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടം വര്‍ധിക്കാനിടയാവുന്നു.
അമിതവേഗത തടയാന്‍ പോലിസ് രണ്ടിടത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഡിവൈഡറുകള്‍ നീക്കം ചെയ്തതോടെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ വീണ്ടും തുടങ്ങി.
Next Story

RELATED STORIES

Share it