malappuram local

മലയോര മേഖലയില്‍ മഴക്കാലരോഗ നിയന്ത്രണത്തിന് ഊര്‍ജിത പദ്ധതി

കാളികാവ്: മലയോര മേഖലയില്‍ മഴക്കാല രോഗ നിയന്ത്രണത്തിന് ഊര്‍ജിത പദ്ധതി. പഞ്ചായത്ത് സന്നദ്ധ സംഘടനകള്‍, വിദ്യാലയ മേധാവികള്‍, വ്യാപാരികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെയുള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം.—
ഇതിനായുള്ള കര്‍മസമിതി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.—നഗര ശുചീകരണം, ഫോഗിങ് മാലിന്യ സംസ്‌കരണം, കുടിവെള്ള ശുചിത്വ പരിശോധന ബോധവല്‍ക്കരണം എന്നിവ നടപ്പാക്കും.—പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം വയറിളക്കം എന്നിവ ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കും.—
അവലോഗന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈദാലി അധ്യക്ഷത വഹിച്ചു.—സെക്രട്ടറി സൈദ്ധവി, മെഡിക്കല്‍ ഓഫിസര്‍ ഡോ.—നജീബ് എച്ച്‌ഐ പി കെ മുഹമ്മദലി, പഞ്ചായത്ത് അംഗങ്ങളായ നാസര്‍, ഹാരിസ്, രാമചന്ദ്രന്‍, ചാത്തുക്കുട്ടി പങ്കെടുത്തു.—
Next Story

RELATED STORIES

Share it