kannur local

മലയോര മേഖലകളിലും പണിമുടക്ക് പൂര്‍ണം

ഇരിട്ടി: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയന്‍ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് മലയോര മേഖലയില്‍ പൂര്‍ണം.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു.
വാഹനങ്ങള്‍ ഓടിയില്ല. ഇതേ തുടര്‍ന്ന് മലയോര മേഖലയില്‍ ബന്ദിന്റെ പ്രതീതിയാണ് ഉളവാക്കിയത്. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നു ചരക്കുമായെത്തിയ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംസ്ഥാനാതിര്‍ത്തിയായ കുട്ടപ്പുഴയില്‍ നിര്‍ത്തിയിട്ടു. പണിമുടക്ക് സമാധാനപരമായിരുന്നു.    ഇരിക്കൂര്‍: ട്രേഡ് യൂനിയന്‍ സംഘടകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലും പൂര്‍ണ ഹര്‍ത്താലായി മാറി.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കടകമ്പോളങ്ങളും തുറന്നില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിരുന്നുള്ളൂ. വാഹനങ്ങള്‍ ഓടാത്തതിനാലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നതിനാല്‍ ജനജീവിതം ദുസ്സഹമായി. ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ പോലിസടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഭൂരിതത്തിലായി.
Next Story

RELATED STORIES

Share it