kannur local

മലയോര പ്രദേശങ്ങളില്‍ മാലിന്യം നിറയുന്നു

ഇരിട്ടി: കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയോര പ്രദേശങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണം ഇനിയും നടന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ മഴയെത്തുന്നതിന് ഒരു മാസം മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വ്യാപാരികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രധാന ടൗണുകളും പഴശ്ശി പദ്ധതിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളും ശുചീകരിച്ചിരുന്നു.
നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ ഇത്തവണ ശുചീകരണം നടക്കില്ലെന്നുറപ്പായി. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയായ പഴശ്ശി പദ്ധതിയുടെ ഇരിട്ടി നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ജില്ലയിലെ നുറുകണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശ്ശിയെ കാലവര്‍ഷമെത്തും മുമ്പെ ശുചീകരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it