Pathanamthitta local

മലയോര ഗ്രാമത്തിന് പോരാട്ടവീര്യം പകര്‍ന്ന് യൂനിറ്റി മാര്‍ച്ച്

ചുങ്കപ്പാറ: ഗ്രാമീണമേഖലയായ ചുങ്കപ്പാറയ്ക്ക് പോരാട്ടവീര്യം പകര്‍ന്നു നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച യൂനിറ്റിമാര്‍ച്ച് ശ്രദ്ധേയമായി.
പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാനാത്വത്തില്‍ ഏകത്വമെന്ന പ്രമേയവുമായി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിന് മികച്ച ജനസ്വീകാര്യതയാണ് ലഭിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ നട്ടെല്ലെന്ന ഉറച്ചപ്രഖ്യാപനവുമായി ബാന്റ് സെറ്റിന്റെ താളത്തിന് അനുസരിച്ച് നൂറുകണക്കിന് കേഡറ്റുകള്‍ ചിട്ടയായി ചുവടുവച്ചപ്പോള്‍ പ്രദേശവാസികള്‍ക്ക് നവ്യാനുഭവമായി. വൈകീട്ട് നാലിന് കോട്ടാങ്ങല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചുങ്കപ്പാറ ജങ്ഷനിലെത്തുമ്പോള്‍ വന്‍ജന സഞ്ചയം മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. റോഡിന് ഇരുവശവും തട്ടിച്ചുകൂടിയ ജനക്കൂട്ടം വളരെ ആവേശപൂര്‍വമാണ് യൂനിറ്റി മാര്‍ച്ചിനെ വരവേറ്റത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട്, കാംപസ് ഫ്രണ്ട്, ജൂനിയര്‍ ഫ്രന്റ്‌സ് തുടങ്ങിയ സംഘടനകളും മാര്‍ച്ചിന് പിന്തുണയുമായെത്തി.
മാര്‍ച്ചിനൊപ്പം അണിചേര്‍ന്ന ബഹുജന റാലിയിലും നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
ആനുകാലിക രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ ഉയര്‍ക്കാട്ടി ഒരുക്കിയ നിശ്ചലദൃശ്യങ്ങളും കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങളും റാലിക്ക് മിഴിവേകി. സമാപന സ്ഥലമായ ശഹീദ് മുഹമ്മദ് അഹ്‌ലാഖ് നഗറില്‍ കേഡറ്റുകളുടെയും ബാന്റ് സംഘത്തിന്റെയും പ്രത്യേക പ്രകടനവും അരങ്ങേറി.
Next Story

RELATED STORIES

Share it