Kerala

മലയോര ഗ്രാമങ്ങള്‍ക്ക് ആശ്വാസം, അക്കേഷ്യ കൃഷിക്ക് വിലക്ക്

മലയോര ഗ്രാമങ്ങള്‍ക്ക് ആശ്വാസം, അക്കേഷ്യ കൃഷിക്ക് വിലക്ക്
X
[caption id="attachment_207530" align="alignleft" width="185"] കെ മുഹമ്മദ് റാഫി[/caption]

തിരുവനന്തപുരം : വര്‍ഷങ്ങളായുള്ള മലയോര ഗ്രാമവാസികളുടെ തീരാദുരിതങ്ങളിലൊന്നിന് വിരാമം. സംസ്ഥാനത്ത് അക്കേഷ്യ, മാഞ്ചിയം യൂക്കാലിപ്‌സ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് വിലക്ക്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായതിന്റെ കാരണങ്ങളിലൊന്ന് ഇത്തരം മരങ്ങളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരം മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പാടില്ലെന്ന് മാത്രമല്ല നിലവിലുള്ള മരങ്ങള്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ മുറിച്ച് മാറ്റാനും തീരുമാനമായി.

അക്കേഷ്യ മാഞ്ചിയം കൃഷി കാരണം ദുരിതത്തിലായ നിരവധി ഗ്രാമങ്ങളാണ് പാലോട്, കുളത്തുപ്പുഴ, പേപ്പാറ പ്രദേശങ്ങളിലുള്ളത്. സ
ര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ഏറെ ആഹ്ലാദിക്കുന്നത് പാലോട് മേഖലയിലെ നിരവധി ഗ്രാമങ്ങളാണ്. ഇവിടെ വനാതിര്‍ത്തി പ്രദേശങ്ങളായ ഗ്രാമങ്ങളില്‍ സ്വാഭാവിക വനവും, ഔഷധ സസ്യങ്ങളും വെട്ടിത്തെളിച്ചാണ് വനം വകുപ്പിന്റെ അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനു നിലമൊരുക്കല്‍ നടത്തിയത്. 1991 ലെ കണക്കനുസരിച്ച് പെരിങ്ങമ്മല, നന്ദിയോട്, പനവൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ നൂറോളം പട്ടികവര്‍ഗ കേന്ദ്രങ്ങളുണ്ടെന്നാണ് വിവരം.

40,600 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമപ്പഞ്ചായത്തുകളില്‍ പതിനായിരത്തിലധികം ഹെക്ടര്‍ പ്രകൃതി ദത്ത നിബിഡ വനവും രണ്ടായിരത്തോളം ഹെക്ടര്‍ വന വല്‍കൃത മേഖലയുമാണ്. നൂറു കണക്കിന് ആദിവാസി ഗ്രാമങ്ങളും ഈ മേഖലകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.



ഇത്തരത്തിലുള്ള നൂറു കണക്കിന് ഗ്രാമങ്ങളെ കൊല്ലാകൊല ചെയ്ത് കുടിവെള്ളം മുട്ടിച്ചും ഗ്രാമവാസികളെ തീരാ രോഗികളാക്കുകയും ചെയ്യുന്ന അക്കേഷ്യ പ്ലാന്റേഷനെതിരേ വര്‍ഷങ്ങളായി ഗ്രാമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അടുത്ത കാലത്ത് ഈ പ്രതിഷേധം വ്യാപിക്കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് സര്‍ക്കാരിന്റെ തീരുമാനം.
Next Story

RELATED STORIES

Share it