kozhikode local

മലയോരമേഖലയില്‍ സമാധാനപരം

താമരശ്ശേരി: മലയോര മേഖലയില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ്. തിരുവമ്പാടിയില്‍ 74.1 ശതമാനവും കൊടുവള്ളിയില്‍ 80.6 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ വീറും വാശിയും ഏറിയ വോട്ടെടുപ്പാണ്  ഇക്കുറി മലയോര മേഖലയില്‍ പ്രത്യേകിച്ചും കൊടുവള്ളി മണ്ഡലത്തില്‍ നടന്നത്.  ലീഗ് സ്ഥാനാര്‍ഥിക്കെതിരേ കാന്തപുരം വിഭാഗം സജീവമായി രംഗത്തുവരികയും വീടുകയറി പ്രചാരണം നടത്തുകയും ചെയ്തത് എല്‍ഡിഎഫ് ചേരിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. സുന്നി പ്രവര്‍ത്തകന്മാരും മത പണ്ഡിതന്മാരും എല്‍ഡിഎഫിനു വേണ്ടി പരസ്യമായാണ് ഇക്കുറി രംഗത്ത് വന്നത്. മുസ്‌ലിം വോട്ടര്‍മാര്‍ ഏറെയുള്ള കൊടുവള്ളി, കാന്തപുരം, പൂനൂര്‍, താമരശ്ശേരി, കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഏറെ വാശിയേറിയ മല്‍സരമാണ് പ്രവര്‍ത്തകര്‍ കാഴ്ച വെച്ചത്.  എന്നാല്‍, തിരുവമ്പാടിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞതും യുഡിഎഫിനു ആശങ്ക നല്‍കുന്നു. മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ സ്ത്രീകളുടെ നീണ്ട ക്യൂ കാണാമായിരുന്നു. ഇത് വൈകുന്നേരം വരെ തുടരുകയും ചെയ്തു. പുതുപ്പാടിയില്‍ കള്ളവോട്ടിനു ശ്രമിച്ച ആളെ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. കൊടുവള്ളി: നിയമസഭാ തിരഞ്ഞെടുപ്പ് കൊടുവള്ളിയില്‍ സമാധാനപരം. വോട്ടെടുപ്പ് പൊതുവെ മന്ദഗതിയിലായിരുന്നു. വൈകിട്ട് ആറ് മണി കഴിഞ്ഞും വിവിധ പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയോടെ ടോക്കന്‍ നല്‍കി കൊണ്ട് വോട്ടെടുപ്പ് നടന്നു.  തലപ്പെരുമണ്ണ എഎം——എ ല്‍പി സ്‌കൂളിലെ 75ാം ബൂത്തില്‍ 330 പേര്‍ക്കും കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളിലെ 69 ാം ബൂത്തില്‍ 88 പേരും ടോക്കനിലൂടെ വോട്ട് ചെയ്തു.—— തലപ്പെരുമണ്ണയില്‍ ഏറെ വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത് കളരാന്തിരിയിലെ ബൂത്ത് 57ലും ഒതയോത്ത് 61ാം ബുത്തിലും നിശ്ചിത സമയത്തിനു ശേഷവും വോട്ട് ചെയ്യാന്‍ ആളുകള്‍ ബാക്കിയായിരുന്നു.——തലപ്പെരുമണ്ണയില്‍ രാവിലെ 10 മണിയോടെ ഒരു വോട്ടറെ ഓപ്പണ്‍ ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമുന്നണികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. കരീറ്റി പറമ്പില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ഒരു വോട്ടര്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിയില്‍ കലാശിച്ചു. തുടര്‍ന്ന് സ്ഥലത്ത് പോലിസെത്തി ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കുകയായിരുന്നു.—— യുഡിഎഫിലെ എം എ റസാഖും എല്‍ഡിഎഫിലെ കാരാട്ട് റസാഖും തമ്മിലാണ് പ്രധാന മല്‍സരം.—— 2011ല്‍ കൊടുവള്ളിയില്‍ 79.——94 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണിയിലെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.——
Next Story

RELATED STORIES

Share it